ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: ഭാരതിയാർ സർവകാലാശാലയുടെ കോയമ്പത്തൂർ ക്യാമ്പസിൽ കാട്ടാന സുരക്ഷാ ജീവനക്കാരനെ ചവിട്ടിക്കൊന്നു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് (57) കൊല്ലപ്പെട്ടത്. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. റിട്ട പ്രൊഫസർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.30 ഓടെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ സയൻസിന് സമീപമായിരുന്നു ആക്രമണം.
വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ക്യാമ്പസ്. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ കയറിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷണ്‍മുഖത്തിന് നേരെ കാട്ടാന തിരിഞ്ഞത്.
തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. എന്നാല്‍ ക്യാമ്പസ് വിട്ടുപോയ കാട്ടാന തിരിച്ചെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ഫോറസ്‌റ്റ് ജീവനക്കാർ ജാഗ്രതാനിര്‍ദേശവുമായി ക്യാംപസില്‍ തുടരുന്നുണ്ട്
.കഴിഞ്ഞ ഏപ്രിലിൽ പത്തനംതിട്ടയിൽ കർഷകനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പത്തനംതിട്ട തുലാപ്പള്ളിയിലാണ് കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വട്ടപ്പാറ സ്വദേശി ബിജുവാണ് കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്.രാത്രി ഒന്നരയ്ക്കാണ് ബിജു കൊല്ലപ്പെട്ടത്. അടുത്ത വീട്ടിലെ തെങ്ങ് കുത്തികുത്തി മറിക്കുന്ന ശബ്ദം കേട്ടാണ് ബിജുവും ഭാര്യയും ഇറങ്ങിച്ചെന്നത് . വിരട്ടിയോടിക്കാൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനിന്ന് ആന ബിജുവിനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നു.