ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസ്: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
2006ല്‍ ഉണ്ടായ ലൈംഗികബന്ധം മറച്ച് വയ്ക്കാനായി 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കവെ ജോമി സ്‌റ്റോമിക്ക് 1.30 ലക്ഷം ഡൊണാള്‍ഡ് ട്രംപ് രേഖകളില്‍ കൃത്രിമത്വം കാണിച്ച് നല്‍കിയെന്നാണ് കേസ്. പണം കൈമാറിയത് മറയ്ക്കാന്‍ 34 ബിസിനസ് രേഖകള്‍ വ്യാജമായി തയ്യാറാക്കിയെന്നായിരുന്നു ട്രംപിനെതിരായ ഹഷ് മണിക്കേസ്.
ജോമി വിചാരണ കോടതിയില്‍ ഹാജരായി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. 2006ല്‍ ഡൊണാള്‍ഡ് ട്രംപുമായി പരിചയത്തിലായ ജോമി സ്‌റ്റോമിയെ റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.