സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

സിനിമ സീരിയല്‍ സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു. 54 വയസായിരുന്നു. മൂവാറ്റുപുഴയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കലാഭവൻ മണി നായകനായ ലോകനാഥന്‍ ഐഎഎസ്, രാമരാവണന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ഡിയര്‍ മമ്മി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചു. നോവലുകൾ പിന്നീട് സീരിയലുകളായി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. ഒക്കൽ വട്ടപ്പാറ വീട്ടിൽ രവി(ദേവൻ)യുടെ മകനാണ്. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.