എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പി സ്വദേശിയും എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയുമായ നിതേഷ് റാവുവാണ് (20) മരിച്ചത്. മംഗളൂരുവിലെ പിന്നാക്ക വിഭാഗക്കാർക്കായുള്ള സർക്കാർ ഹോസ്റ്റലിലായിരുന്നു നിതീഷ് താമസിച്ചിരുന്നത്.
ബുധനാഴ്ച രാവിലെയോടെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ നിതീഷിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഞ്ച് വർഷം അച്ഛൻ മരണപ്പെട്ട നിതീഷിന് അമ്മയും സഹോദരിയുമാണുള്ളത്. സംഭവത്തിൽ മംഗളൂരു നോർത്ത് പോലീസ് കേസെടുത്തു.