സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ വൈറ്റ് ഫീൽഡ് കെ.എസ്.വി.കെ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. മണിപ്പാൾ ആശുപത്രി, ഡോ. അഗർവാൾ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഒപ്താൽമോളൊജി വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. സൗജന്യ പരിശോധനകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 7337734243