തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വർണവിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,615 രൂപയും ഒരു പവന് 52,920 രൂപയുമായി വില കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 6,625 രൂപയും ഒരു പവന് 53,000 രൂപയുമായിരുന്നു വില.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,615 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,216 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,412 രൂപയുമാണ്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88.70 രൂപയും ഒരു പവൻ വെള്ളിയുടെ വില 709.60 രൂപയുമാണ്.