കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു. ഗണപതി പുരം ബീച്ചിലാണ് അപകടം ഉണ്ടായത്. എസ്‌ആർഎം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കടലില്‍ കുളിക്കാൻ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്.
മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ വന്നവരാണ് അപകടത്തില്‍ പെട്ടത്. കടലില്‍ ഇറങ്ങുന്നതിനു വിലക്കുള്ള സ്ഥലത്താണ് വിദ്യാർഥികള്‍ ഇറങ്ങിയത്.