കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

കരമന അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പോലീസ് കണ്ടെത്തി. ബാലരാമപുരത്ത് നിന്നാണ് അനീഷ് പിടിയിലായത്. മറ്റൊരിടത്തേക്ക് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അനീഷിനെ പോലീസ് പിടികൂടിയത്.
മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം. കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു. ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘത്തിലുണ്ട്.
വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നത്. കേസില്‍ നാല് പ്രതികളെന്ന് പോലീസ് പറഞ്ഞു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണയാണ് വണ്ടിയോടിച്ചത്. ബാറിലുണ്ടായ തർക്കമാണ് കൊലക്ക് കാരണമെന്നും പോലീസ് പറഞ്ഞു.