കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്‌നാട്ടിൽനിന്ന് പിടിയിൽ

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നത് അപ്പുവാണ്. ഇതോടെ കേസില്‍ അഞ്ചുപേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍കൃഷ്ണ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്.
കൊലയ്ക്ക് ഉപയോഗിച്ച ഇന്നോവ കാർ ഓടിച്ചിരുന്ന അനീഷിനെ ഇന്നലെ പിടികൂടിയിരുന്നു. കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്‌ണയുമായുള്ള തർക്കമാണെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകി. അപ്പു എന്ന അഖിലിനെ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് പിടിയിലായ കിരണാണെന്നും പോലീസ് പറയുന്നു.