കേരളസമാജം ദൂരവാണിനഗർ കളിമണ്ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ കുട്ടികൾക്കായി കളിമണ്‍ ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം കുട്ടികള്‍ക്ക് മികച്ച അനുഭവമായി. കുട്ടികൾ അവരുടെ ഭാവനയ്ക്കനുസരിച്ച് വൈവിധ്യമാർന്ന രൂപങ്ങൾ സൃഷ്ടിച്ചു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ആർടിസ്റ്റ് ഷിബുവിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി പി സി, സാഹിത്യവിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, സാഹിത്യവിഭാഗം അംഗം ഗീത നാരായണൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ പങ്കെടുത്തു.