കേരളസമാജം ദാവണ്‍ഗെരെ മലയാളം പഠന ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: കേരളസമാജം ദാവണ്‍ഗെരെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാളം ഭാഷാ പഠന ക്ലാസിന് തുടക്കമായി. രാഘവേന്ദ്ര വിദ്യാ നികേതന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ മലയാളികളായ 22 ഓളം കുട്ടികളെ എഴുത്തിനിരുത്തി. സമാജം എക്സിക്യൂട്ടീവ് അംഗം കൂടിയായ മണിമാഷാണ് പഠിതാക്കളെ അരിയില്‍ എഴുതിച്ച് അക്ഷരാഭ്യാസത്തിന് തുടക്കം കുറിച്ചത്. പഠനക്ലാസില്‍ മുതിര്‍ന്നവരും ഭാഗമായി.
വൈസ് പ്രസിഡണ്ട് റഹ്മാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണിക്കുട്ടന് സ്വാഗതം പറഞ്ഞു. പ്രാപ്തി പ്രകാശ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളായ മഞ്ജുഷ, സീമപ്രിയാ, ലിസി എന്നിവര്‍ നേതൃത്വം നല്കി. കുട്ടികള്‍ക്ക് വേണ്ട പഠന സാമഗ്രികള്‍ ജോയി ആലുക്കാസ് ഷോറൂമുമായി സഹകരിച്ചാണ് വിതരണം ചെയ്തത്. എല്ലാ ഞായറാഴ്ചയും ക്ലാസ്സുകള്‍ ഉണ്ടാകും.