സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,730 രൂപയുമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. മേയ് 22,23 എന്നീ ദിവസങ്ങളിലെ ഒരു പവൻ സ്വർണത്തിന്റെ വില 54,640 രൂപ വീതമായിരുന്നു. ഈ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു.
സംസ്ഥാനത്തെ വെളളിവിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 100.40 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,00,400 രൂപയുമാണ്.