കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന്

ബെംഗളൂരു : കെഎൻഎസ്എസ് ജയനഗർ കരയോഗം കുടുംബസംഗമം 19 ന് രാവിലെ 9 മുതല്‍ വിജയബാങ്ക് ലെഔട്ടിനു സമീപം ഷാൻബോഗ് നാഗപ്പ ലെഔട്ടിലുള്ള സിരി കൺവെൻഷൻ ഹാളിൽ നടക്കും,
കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരങ്ങൾ, അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കരയോഗം പ്രസിഡന്റ് ആർ ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും, ജനറൽ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ എന്നിവർ പങ്കെടുക്കും. കെഎൻഎസ്എസ് മ്യൂസിക് ട്രൂപ് സംഗീതിക അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ബാബു ദേവാനന്ദൻ അറിയിച്ചു. ഫോൺ : 9448050086.