ലൈംഗികപീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Post ad banner after image

ബെംഗളൂരു: ലൈംഗികപീഡന പരാതി നേരിടുന്ന കര്‍ണാടക ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍ പ്രധാനമന്ത്രിയുടെ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയുമായിരുന്ന രേവണ്ണയ്‌ക്കെതിരെ പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യേക അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട രേവണ്ണ ജര്‍മനിയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രേവണ്ണയെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. ലൈംഗികപീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം എസ്‌ഐടി രേവണ്ണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം രേവണ്ണെയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രജ്വല്‍ മേയ് 15 ന് റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയായ പ്രജ്വല്‍ രേവണ്ണയെ ആരോപണത്തിനു പിന്നാലെ ജെഡിഎസ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ഏപ്രില്‍ 30 നായിരുന്നു സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്.
Post Box Bottom AD3 S vyasa
Post Box Bottom AD4 ocean

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!