മംഗളൂരു സെന്‍ട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍

മംഗളൂരു സെൻട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നുരാവിലെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ ഒമ്പത് മണിയോടെയാണ് കണ്ണൂരെത്തിയത്.
ട്രെയിനിന്റെ സ്ളീപ്പർ കോച്ചിലായിരുന്നു വിള്ളല്‍ കണ്ടെത്തിയത്. ഇരുപതോളം യാത്രക്കാരാണ് ബോഗിയിലുണ്ടായിരുന്നത്. പിന്നാലെ ബോഗി അഴിച്ചുമാറ്റിയതിനുശേഷം ട്രെയിൻ സർവീസ് തുടർന്നു.