ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പ് ഫുട്‌ബോൾ മത്സരം 26-ന്

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ കപ്പ് ഫുട്‌ബോൾ മത്സരം മെയ് 26-ന് നടക്കും. ബേഗൂർ കൊപ്പാ റോഡിലെ ക്രൈസ്റ്റ് അക്കാദമി ടർഫ് ഗ്രൗണ്ടിലാണ് മത്സരം. വിജയിക്കുന്ന ടീമിന് 25,000 രൂപയും രണ്ടാമതെത്തുന്നവർക്ക് 15,000 രൂപയും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ, സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു. 21 വരെയാണ് രജിസ്‌ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ബി.കെ. നകുൽ-9620100245,
അലക്സ് ജോസഫ്: 9845747452.