ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി വനംവകുപ്പ്

പാലക്കാട് കൊട്ടേക്കാട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തി വനംവകുപ്പ്. വാളയാര്‍ അട്ടപ്പള്ളം മേഖലകളിലേക്കാണ് ആനകളെ തുരത്തിയത്. ആനകളെ റെയില്‍വേ ട്രാക്ക് കടത്തിയത് പടക്കം പൊട്ടിച്ചാണ്.
കൊട്ടേക്കാട് ജനവാസമേഖലയോട് ചേര്‍ന്ന് കുറച്ച് ദിവസമായി നിലയുറപ്പിച്ചിരുന്ന പിടി 5, പിടി 14 എന്നീ ആനകളെയാണ് വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തിയത്. ഈ ആനകള്‍ അപകടകാരികളാണെന്നു പറഞ്ഞ വനംവകുപ്പ് ഇക്കൂട്ടത്തിലൊരാനയ്ക്ക് മദപ്പാടുണ്ടെന്നും വ്യക്തമാക്കി.