പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന്, കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന് , ആവള നെല്ലിയുള്ളപറമ്പിൽ പാര്‍ത്തിവ് , പൈതോത്ത് കാപ്പുമ്മല്‍ കുമാരന് , എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.