Home page lead banner

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം; മന്ത്രി കൃഷ്‌ണൻ കുട്ടി

Post ad banner after image

കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി വിളിച്ചു കൂട്ടിയ കെ എസ് ഇ ബി യിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. സംസ്ഥാനത്ത് നീണ്ടുനിൽക്കുന്ന ഉഷ്ണ തരംഗത്തെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായിരിക്കുന്ന വർദ്ധനവും, അതിനെ തുടർന്നുണ്ടായിരിക്കുന്ന പ്രതിസന്ധികളും, പരിഹാരമാർഗ്ഗകളും ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ഇന്നലെ (8.5.24)കെഎസ്ഇബിയിലെ വിവിധ ഓഫീസർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉദ്യോഗസ്ഥലത്തിൽ നിർദ്ദേശങ്ങൾ നൽകുകയും ഉണ്ടായി.

അതിനെ തുടർന്ന് ഇന്ന് (8.5.24) പ്രസരണ വിതരണ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയുണ്ടായി. ചർച്ചയിൽ ശ്രീ ജ്യോതിലാൽ ഐഎഎസ്, ഊര്‍ജ്ജവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ഡോ. രാജൻ എന്‍ ഖോബ്രാഗഡെ ഐഎഎസ്, സിഎംഡി കെഎസ്ഇബിഎല്‍, കെ എസ് ഇ ബിയിലെ ഡയറക്റ്റർമാർ തുടങ്ങിയവരും പങ്കെടുത്തു

വിവിധ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ നല്‍കിയ വിവരം അനുസരിച്ച് സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിറ്റി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വരുത്തിയിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടാണ് കെഎസ്ഇബിയുടെ ആഹ്വാനത്തോട് പ്രതികരിച്ചത്. യോഗത്തിൽ ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്തു. കെഎസ്ഇബി ട്രാൻസ്ഫോർമർ വാങ്ങാനായി ഓർഡർ നൽകിയ കെല്‍ -ല്‍ നിന്നും ട്രാൻസ്ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളില്‍ നിന്നും അടിയന്തിരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾ മാറ്റുന്നതിനുള്ള മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഡയറക്ടർമാർ ഉറപ്പ് നൽകി. അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി സിഎംഡി, കെ എസ് ഇ ബി എല്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയതായി അറിയിച്ചു

ഇത്തവണത്തെ വേനൽക്കാലത്ത് വോൾട്ടേജ് പ്രശ്നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ഉണ്ടായ മേഖലകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള പ്രവർത്തികള്‍ ഏറ്റെടുക്കണമെന്ന് യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. പ്രസരണ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തി പുരോഗമിക്കുന്ന വിവിധ സബ്സ്റ്റേഷനുകൾ പൂർത്തിയാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേടായ ട്രാൻസ്ഫോർമറുകൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ഇബിയുടെ 5 ടി എം ആർ യൂണിറ്റുകളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തിക്കൊണ്ട് ട്രാൻസ്ഫോർമറുകൾ വേഗത്തിൽ റിപ്പയര്‍ ചെയ്യുന്നതിനുള്ള നിർദ്ദേശവും യോഗത്തിൽ നൽകിയിട്ടുണ്ട്. ഇത് കൂടാതെ കണ്ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്തേണ്ടതാണെന്നും യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കെഎസ്ഇബിയുടെ ഫീല്‍ഡ് ഓഫീസുകളില്‍ നിന്നും നടത്തിയ ഇടപെടലുകള്‍ക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന താൽക്കാലികമായ വൈദ്യുതി പ്രതിസന്ധി പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!