ട്രെയിൻ സർവിസുകളിൽ നിയന്ത്രണം


പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങിളിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  വിവിധ ദിവസങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും

മേയ് 23ന് 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി മേയ് 24ന് 12.45ന് പുറപ്പെടും.

ട്രെയിൻ നമ്പർ 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു മേയ് 21ന് കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.

മേയ് 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് 55 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് മേയ് 22ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

മേയ് 22ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 06458 ഷൊർണൂർ ജങ്ഷൻ – കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മേയ് 22, 26, 29, ജൂൺ 01, 05 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.

മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് യാത്ര ഒരു മണിക്കൂർ വൈകും.

ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ് മേയ് 25ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 16307 ആലപ്പുഴ – കണ്ണൂർ എക്‌സ്‌പ്രസ് മേയ് 25നും ജൂൺ ഒന്നിനും ആലപ്പുഴയിൽനിന്ന് 50 മിനിറ്റ് വൈകും.

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!