കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസ്സില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു

ബെംഗളൂരു : മംഗളൂരു വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സില്‍ (16511) രണ്ട് കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള സർവീസിൽ ചൊവ്വാഴ്ച മുതല്‍ ഇത് നിലവിൽ വന്നു. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിൽ ബുധനാഴ്ച മുതല്‍ നിലവിൽ വരും. മംഗളൂരു, കാസറഗോഡ്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇത് ഏറെ ഉപകരിക്കപ്പെടും.