മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിനു തീവച്ചു

മാനസിക രോഗിയായ മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് മകന്‍ ബിനു അമ്മയോടു ക്രൂര കൃത്യം നടത്തിയത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണക്കുകയായിരുന്നു. ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് പോലീസ് എത്തുകയും മകന്‍ ബിനുവിനെ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബിനു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ അമ്മയുടെ ശരീരത്തില്‍ തിളയ്ക്കുന്ന വെള്ളം ഒഴിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.