വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ അന്‍സിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ അന്‍സില്‍ ഡാമിലെ കുടുങ്ങിയത്.
ഫയര്‍ ഫോഴ്സിലെ സ്കൂബ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂര്‍ ഡാനിഷ് അലി കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് അന്‍സില്‍