കൊലപാതക കേസ്; നടന്‍ ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു


ബെംഗളൂരു: കൊലപാതകക്കേസിൽ ഇന്നലെ ബെംഗളൂരുവില്‍ അറസ്റ്റിലായ കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 10 ദിവസത്തേക്കാണ് ബെംഗളൂരു പോലീസ് ഇവരെ കസ്റ്റഡിയിൽ ചോദിച്ചിരുന്നത്. ജൂൺ 17 വരെ കസ്റ്റഡി തുടരും. ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഫാർമസി കമ്പനി ജീവനക്കാരനായ ചിത്ര​ദുർ​ഗ സ്വദേശി രേണുകസാമി (33)യുടെ കൊലപാതകത്തിലാണ് ദർശനും പവിത്രയുമടക്കം പതിമൂന്നുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ദർശന്റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുകയും ഓൺലൈനായി ശല്യപ്പെടുത്തുകയും ചെയ്ത രേണുകസാമിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രേണുകസാമിയുടെ മൃതദേഹം ഞായറാഴ്ച പടിഞ്ഞാറൻ ബെംഗളുരുവിലെ കാമാക്ഷിപാള്യയയിൽ ഓടയിലാണ് കണ്ടെത്തിയത്. രേണുകസാമി ദർശന്റെ കടുത്ത ആരാധകനായിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയും ​ദർശനുമായുള്ള ബന്ധം ഇഷ്ടപ്പെടാത്തതിനെത്തുടർന്നാണ് രേണുകസാമി നടിക്ക് അശ്ലീല മെസേജുകൾ അയച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TAGS : | |

SUMMARY : A case of murder; Actor and Pavitra Gowda were remanded for seven days


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!