ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി വീണ്ടും തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി വീണ്ടും തള്ളി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം പ്രജ്വലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു.
ഇതോടെ പ്രജ്വലിനെതിരെ നാല് കേസുകളാണ് നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാലാണ് കോടതി ജാമ്യഹർജി തള്ളിയത്. പ്രജ്വൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയും പോലീസ് കസ്റ്റഡിയിലാണ്.
ഒന്നിലധികം ബലാത്സംഗം, ലൈംഗിക പീഡനം എന്നിവയിൽ കുറ്റാരോപിതനായ പ്രജ്വലിനെ കഴിഞ്ഞ ദിവസം ജൂലൈ 8 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രജ്വൽ രേവണ്ണ മെയ് 31 നാണ് ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ച് കാത്തിരുന്ന അന്വേഷണ സംഘം ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Bengaluru court rejects prajwal revannas bail plea again



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.