കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെംഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024

ബെംഗളുരു: കുട്ടി താരങ്ങളുടെ ആഘോഷവേദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024. 8 മുതൽ 15 വയസുവരെയുളള കുട്ടികൾക്കായാണ് അവസരം ഒരുക്കിയിരുന്നത്. സംഗീതം, നൃത്തം, വാദ്യോപകരണ സംഗീതം എന്നിവയിലായിരുന്നു കുട്ടികൾ മാറ്റുരച്ചത്. ബെംഗളൂരു ലുലു മാളിലെ ഫൺടൂറയിൽ നടന്ന ടാലന്റ് ഹണ്ടിൽ വൈറ്റ് ഫീൽഡ് സ്വദേശി സ്വദേശി സനിധ്യ ദാസ് വിജയകിരീടമണിഞ്ഞു. ആർ ആർ നഗർ സ്വദേശി സമർഥ് റായി ഫസ്റ്റ് റണ്ണറപ്പായും, ഇഷായു ഭോമിക് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വിജയിക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും, ഒന്നും രണ്ടും റണ്ണറപ്പുകൾക്ക് യഥാക്രമം ക്യാഷ് പ്രൈസ് ഉൾപ്പടെ അൻപതിനായിരം രൂപയുടെയും, ഇരുപത്തിയയ്യായിരം രൂപയുടെയും സമ്മാനങ്ങൾ ലഭിക്കും.
ഫൺടൂറ ലിറ്റിൽ സ്റ്റാർ ടാലന്റ് ഹണ്ടിലേക്ക് ഓൺലൈൻ വഴി നിരവധി പേരാണ് രജിസ്ടർ ചെയ്തത്. ആയിരത്തിലധികം പേർ രജിസ്ടർ ചെയ്തതിൽ നിന്ന് 10 പേരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത നർത്തകരും സംഗീതസംവിധായകരും അടക്കം പ്രമുഖരാണ് വിധികർത്താക്കളായി എത്തിയത്.
TAGS : BUSINESS | LULU BENGALURU
SUMMARY : Bengaluru Lulu Funtura Little Star 2024 as a celebration venue for child stars



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.