ചലച്ചിത്ര പ്രവർത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചലച്ചിത്ര നിരൂപകനായാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്.
1971 മുതല്‍ കോഴിക്കോട്ടെ അശ്വിനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലെ ആദ്യത്തെ മനശ്ശാസത്ര മാസികയായിരുന്ന സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
‘സെര്‍ച്ച് ലൈറ്റ്' എന്ന രാഷ്ട്രീയവാരിക, ‘രൂപകല' എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം' എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്‍', ‘വര്‍ത്തമാനം', ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്. 79-ാം വയസ്സില്‍ ‘സൈക്കോ'യുടെ പുനപ്രസിദ്ധീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
സാഹിത്യ-സാംസ്‌കാരിക പ്രമുഖരുടെ കോഴിക്കോട്ടെ ആതിഥേയനായിരുന്നു അദ്ദേഹം. പട്ടത്തുവിള, വി കെ എന്‍ , ഒ വിവിജയന്‍, വൈക്കം മുഹമദ് ബഷീര്‍, തിക്കൊടിയന്‍, എന്‍ പി മുഹമ്മദ്, അരവിന്ദന്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, സക്കറിയ, മാമുക്കോയ, എസ് കെ പൊറ്റക്കാട്, ടി വി ചന്ദ്രന്‍, ടി എന്‍ ഗോപകുമാര്‍ തുടങ്ങി നിരവധി പ്രമുഖരുടെ കോഴിക്കോട്ടെ സുഹൃത്തും ആതിഥേയനുമായിരുന്നു ചെലവൂര്‍ വേണു. ഭാര്യ: സുകന്യ(റിട്ട. സെക്രട്ടറിയറ്റ് ജീവനക്കാരി).
TAGS : CHELAVOOR VENU, KOZHIKODE NEWS, KERALA NEWS
KEYWORDS: TAGS: Chelavoor Venu passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.