ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മുതൽ

ന്യൂഡൽഹി: രാജ്യം ആരു ഭരിക്കണമെന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്
543 ലോക്സഭാ മണ്ഡലങ്ങൾക്ക് പുറമെ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ചൊവ്വാഴ്ചയാണ്. ഇതിന് പുറമെ ഹിമാചൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടും എണ്ണും.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമാരുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ വോട്ടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്തി. ഇതിന് പുറമെ റിട്ടേണിങ് ഓഫീസർമാർക്കും കൗണ്ടിങ് ഏജന്റുമാർക്കുമായുള്ള ഹാൻഡ് ബുക്കും കമീഷൻ ഔദ്യോഗിക വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റിട്ടേണിങ് ഓഫീസർമാർ നൽകുന്ന വോട്ടെണ്ണൽ കണക്കുകളും ഫലവും തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്ബ്സൈറ്റിലും വോട്ടർ ഹെൽപ്പ്ലൈൻ ആപ്പിലും ലഭ്യമാകും.
ഏഴു ഘട്ടമായിട്ടാണ് പാർലമെന്റിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാക്കിയത്. വോട്ടെണ്ണലിൽ ജാഗ്രത ഉറപ്പാക്കണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു. പാർട്ടിയുടെ മുഴുവൻ സ്ഥാനാർഥികളുമായും സംസ്ഥാന അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളുടെയും വെർച്വൽ യോഗം വിളിച്ചാണ് നിർദേശം നൽകിയത്. വോട്ടെണ്ണലില്‍ സുതാര്യത വേണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
TAGS : ELECTION,LATEST NEWS
KEYWORDS: Counting of votes will start from 8 am tomorrow



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.