ഇത്തിഹാദ് എയര്‍വേസില്‍ നിരവധി തൊഴിലവസരങ്ങൾ


ഇത്തിഹാദ് എയർവേസില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍. അടുത്ത ഒന്നര വർഷത്തിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് പൈലറ്റുമാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യാനുള്ള വലിയ പദ്ധതിയാണ് ഇത്തിഹാദ് എയർവേസ് നടത്തുന്നത്. 2030 ഓടെ സർവീസുകളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സൈപ്രസ്, ബള്‍ഗേറിയ, അല്‍ബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട് ഉള്‍പ്പെടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തിഹാദ് അടിയന്തര വികസനം ലക്ഷ്യമിടുന്നത്. എയർ ബസ് എ 320, എ. 350, എ.380 എന്നിവക്കു പുറമെ വിവിധ ബോയിങ് വിമാനങ്ങളും സർവീസ് വിപുലീകരണത്തിന്റെ ഭാഗമായി ഉറപ്പാക്കും.

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കും കൂടുതല്‍ സർവീസുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് എയർവേസ്. ചുരുങ്ങിയത് പുതുതായി രണ്ടായിരം പൈലറ്റുമാരെയെങ്കിലും നിയമിക്കാനാണ് ഇത്തിഹാദ് തീരുമാനം. അടുത്ത വർഷത്തോടെ റിക്രൂട്ട്‌മെൻറ് നടപടികള്‍ പൂർത്തീകരിക്കും. കാബിൻ ക്രൂ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് കമ്പനി മുന്നില്‍ കാണുന്നത്.

മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇത്തിഹാദ് ഓഫർ ചെയ്യുന്നത്. അതേസമയം, വിസ, ടിക്കറ്റ്, യാത്രാരേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാൻ ഇത്തിഹാദ് എയർവേസ് ചാറ്റ്‌ബോട്ട് ആരംഭിച്ചു.അവശ്യ യാത്രാരേഖകളെക്കുറിച്ച്‌ യാത്രക്കാർക്ക് അറിവുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

TAGS : | VACCANCY
SUMMARY : Many job opportunities in Etihad Airways


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!