കർണാടകയിൽ കാലവർഷം നാളെ എത്തും

ബെംഗളൂരു: കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 2 ന് ആരംഭിക്കുമെന്ന് ബെംഗളൂരുവിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയിലും കൂടുതല്‍ മഴ ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നതായിനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സിഎസ് പാട്ടീല്‍ പറഞ്ഞു. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷം 7-10 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിക്കുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അല്പം വൈകിയാണ് കാലവര്‍ഷം സംസ്ഥാനത്ത് എത്തിയത്.