യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർബിഐ

യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർബിഐ. നിശ്ചിത പരിധിയിൽ നിന്ന് ബാലൻസ് താഴെ പോകുകയാണെങ്കിൽ ഓട്ടോമാറ്റിക്കായി പണം നിറയ്‌ക്കുന്ന സംവിധാനമാണ് ആർബിഐ ആവിഷ്കരിച്ചിരിക്കുന്നത്.
യുപിഐ ലൈറ്റ് കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആർബിഐ അറിയിച്ചു. യുപിഐ ലൈറ്റിൽ ബാലൻസ് നിശ്ചയിക്കാനുള്ള സൗകര്യം ഉപയോക്താവിനുണ്ട്. ഈ പരിധിക്ക് താഴെയാണെങ്കിൽ വാലറ്റുകൾ ഓട്ടോമാറ്റിക്കായി നിറയ്‌ക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 2000 രൂപയാണ് വാലറ്റിന്റെ ഒരു ദിവസത്തെ പരിധി. ഒറ്റ തവണയായി 500 രൂപ വരെ മാത്രമാണ് കൈമാറ്റം ചെയ്യാൻ സാധിക്കൂ. 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
TAGS: NATIONAL
KEYWORDS: Rbi redevelops upi wallet



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.