മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും


ന്യൂഡല്‍ഹ: മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്.

ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും.

കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം വകുപ്പാണ് ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, മൃ​ഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന്. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഇന്ന് വിവിധ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തി ചുമതല ഏല്‍ക്കും.

TAGS : | GOVT
SUMMARY : The ministers of the third NDA will take charge this morning

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!