മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര റെയില്‍വേ പാലത്തിനു സമീപം താമസിക്കുന്ന ലീല(75)യാണ് മകള്‍ ബിന്ദുവിനെ(48) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ജീവനൊടുക്കിയത്.
ബിന്ദുവിനെ ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ ശനിയാഴ്ച രാവിലെയാണ് ഇത് പുറത്തറിഞ്ഞത്. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.