വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ ലഹരി പിടികൂടി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് സംഭവം. കാറില്‍ കടത്തിയ 480 ഗ്രാം എംഡിഎംഎ ഹില്‍പ്പാലസ് പോലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ നഴ്സിംഗ് വിദ്യാർഥി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റിലായി.
കോട്ടയം സ്വദേശികളായ വർഷ, അമീർ എനിവരാണ് പിടിയിലായത്. ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.