ഒരേ റൺവേയിൽ ഒരേസമയം രണ്ടു വിമാനങ്ങൾ, വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്


മുംബൈ : മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു.

തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തലനാരിഴക്കാണ് വലിയൊരപകടം ഒഴിവായത്. ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയിൽ നിന്നു മാറ്റി.എയർ ട്രാഫിക് കൺട്രോളിൽ നിന്ന് ലാൻഡിംഗിന് അനുമതി കിട്ടിയെന്ന് ഇൻഡിഗോയും ടേക്കോഫിന് അനുമതി ലഭിച്ചെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് എ.ടി.സി നിർദ്ദേശങ്ങൾ പാലിച്ച് ലാൻഡ് ചെയ്യുന്നതിനിടെയാണ് അതേ റൺവേയിൽ പ്രവേശിക്കാനും തുടർന്ന് ടേക്കോഫിനും എയർ ഇന്ത്യയ്ക്ക് നിർദ്ദേശം ലഭിച്ചത്. എയർ ഇന്ത്യ പൈലറ്റും നടപടിക്രമങ്ങൾ പാലിച്ച് ടേക്കോഫ് ചെയ്‌തു. എയർ ഇന്ത്യ വിമാനത്തിന്റെ ടേക്കോഫ് അല്പം വൈകിയിരുന്നെങ്കിൽ ഇൻഡിഗോ വിമാനം അതിൽ വന്നിടിച്ച് വൻദുരന്തം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്നും നടപടിക്രമം അനുസരിച്ച് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.

TAGS : | AIR |
SUMMARY : Two planes on the same runway at the same time, the collision of the planes was narrowly avoided


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!