ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും
സുപ്രീം കോടതിയിലേക്ക് 2 പുതിയ ജഡ്ജിമാർ

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് നിതിന്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. സുപ്രിംകോടതി കൊളീജിയം ആണ് ശുപാര്‍ശ ചെയ്തത്. ഷോലാപൂര്‍ സ്വദേശിയാണ് ജസ്റ്റിസ് നിതിന്‍ ജംദാര്‍. ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജംദാര്‍ 2012 ജനുവരി 23-ന് ആണ് ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയിരുന്നു.
ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തു.
<BR>
TAGS :
SUMMARY :