പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ്; അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത് (എറണാകുളം-7, കോഴിക്കോട്-5, തിരുവനന്തപുരം-10). ഒരു വര്‍ഷമാണ് പരിശീലനം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഹാജരാക്കാത്തവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം. 30.06.2024-ന് 20-28 വയസ്സ് വരെയാണ് പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (ഒ.ബി.സി.-38 വയസ്സ്, എസ്.സി./ എസ്.ടി-40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
സ്‌റ്റൈപെന്‍ഡ്: ഗ്രാമ/ അര്‍ധ നഗരങ്ങളില്‍ 10,000 രൂപ, നഗരങ്ങളില്‍ 12,000 രൂപ, മെട്രോ നഗരങ്ങളില്‍ 15,000 രൂപ.
ഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ്.
ജി.എസ്.ടി. ഉള്‍പ്പെടെയാണ് ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും. ജൂലായ് 28-നായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കമ്പ്യൂട്ടർ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.
അപേക്ഷ: വിശദവിവരങ്ങള്‍ www.pnbindia.in/Recruitments.aspx-Â ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 14.
TAGS : JOB VACCANCY | BANK
SUMMARY : 2700 apprentices in Punjab National Bank; Application invited



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.