തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് തിരുവേങ്കടത്തെ പോലീസ് വെടിവച്ചു കൊന്നു.
ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്.
തിരിച്ചിറപ്പളിയിലെ പുതുക്കോട്ടയിൽ
ഗുണ്ടാ നേതാവ് ദുരൈയാണ് ഇതിന് മുമ്പ്
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാൾ
ഉൾപ്പെട്ട ഗുണ്ടാസംഘം വനപ്രദേശത്ത്
ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ച
പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ
കൊല്ലപ്പെട്ടത്. ഇൻസ്പെക്ടറെ
വെടിവച്ചപ്പോൾ ജീവൻ രക്ഷിക്കാനായി
പോലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നു
എന്നാണ് പോലീസ് പറയുന്നത്.
ദുരൈയുടെ ആക്രമണത്തിൽ പരരുക്കേറ്റ
ഉദ്യോഗസ്ഥന്റെ ചിത്രവും പോലീസ്
പുറത്തുവിട്ടിരുന്നു.
TAGS : ENCOUNTER
SUMMARY :Another encounter killed in Tamil Nadu; The gang leader was shot dead by the police



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.