നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് മരണപ്പെട്ടു. മെല്‍ബണിലാണ് സംഭവം നടന്നത്. മൻപ്രീത് കൗർ എന്ന 24കാരി ജൂണ്‍ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട മൻപ്രീത് അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുകള്‍ പറയുന്നു. കുഴഞ്ഞുവീണ ഉടൻ മൻപ്രീത് മരിച്ചതായി റിപ്പോർട്ട് ചെയ്തു. മൻപ്രീത് ടിബി ബാധിതയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2020ലാണ് മൻപ്രീത് ഓസ്ട്രേലിയയിലെത്തിയത്.
TAGS : AUSTRALIA | LADY | FLIGHT | DEAD
SUMMARY : An Indian-origin woman died on a plane returning home after four years



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.