തിരഞ്ഞെടുപ്പിൽ തിരിച്ചടിയെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ല-വെങ്കിടേഷ് രാമകൃഷ്ണൻ

ബെംഗളൂരു: മൂന്നാം ഊഴത്തിൽ കടുത്ത തിരിച്ചടിയാണ് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം) മാനേജിങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും' എന്ന വിഷയത്തിൽ ബെംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ മാറ്റിപ്പണിയാൻ അണിയറയിൽ നീക്കം ആരംഭിച്ചവരെ പിടിച്ചു കെട്ടിയത് ജനാധിപത്യമെന്ന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ നൽകിയ ഇഛാശക്തി ഒന്നുകൊണ്ട് മാത്രമാണന്ന് നമ്മൾ തിരിച്ചറിയണം. വലിയ പ്രതീക്ഷയാണ് ഇന്ത്യൻ മതേതര മനസ്സിന് അത് പ്രദാനം ചെയ്യുന്നത്. കർഷകർ അടങ്ങുന്ന സാധാരണ പൗരന്മാരെ മാത്രമല്ല പ്രതിപക്ഷ ശബ്ദംപോലും അനുവദിക്കാത്ത ഏകാധിപത്യ പ്രവണതയെയും കോർപറേറ്റ് ബാന്ധവത്തെയും തടുത്തുനിർത്താൻ ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ഏറെ പാടുപെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. 2024 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി സർക്കാറിന്റെ മൂന്നാം വട്ട പ്രവർത്തനത്തെക്കുറിച്ചും വ്യക്തവും ഉൾക്കാഴ്ചയുള്ളതുമായ വിശകലനം അദ്ദേഹം നൽകി. ചർച്ചയ്ക്ക് തുടക്കമിട്ടു കൊണ്ടുളള ചോദ്യോത്തര സെഷനും സജീവമായി.
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ബെംഗളൂരു സെക്യുലർ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്‌ഥിതിക്കും മനുഷ്യാവകാശങ്ങൾക്കും ജീവിതം സമർപ്പിക്കുന്ന വിശ്വോത്തര എഴുത്തുകാരിക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.
നടനും സംവിധായകനുമായ പ്രകാശ് ബാരെ അധ്യക്ഷത വഹിച്ചു. സൂഭാഷ് മേനോൻ, അഭി ഫിലിപ്, ആർ. വി. ആചാരി, ഷാജു കുന്നോത്ത്, ഷിജിൻ ജേക്കബ്, ദിലീപ് ഇബ്രാഹിം, അഡ്വ. പ്രമോദ് വരപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.
TAGS : BENGALURU SECULAR FORUM
SUMMARY : Bengaluru secular forum webinar.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.