വിവാഹത്തിന് കരുതിയ പണം ക്ലിനിക്കിന്; ഡോ. വന്ദനയുടെ ഓര്‍മയ്ക്കായി ക്ലിനിക്ക് ഒരുങ്ങുന്നു


കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മക്കായി ക്ലിനിക് പണിയാനൊരുങ്ങി മാതാപിതാക്കള്‍. കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് സാധാരണക്കാര്‍ക്ക് വേണ്ടി മകളുടെ പേരില്‍ ക്ലിനിക്ക് ഒരുക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്.

വന്ദനയുടെ വിവാഹ ചിലവുകള്‍ക്കായി കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് മാതാപിതാക്കള്‍ ഇവിടെ ക്ലിനിക് പണിയുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവര്‍ത്തിക്കുക. വസന്തകുമാരിക്ക് കുടുംബ ഓഹരിയായി കിട്ടിയ തൃക്കുന്നപ്പുഴയിലെ സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്.

ഇവിടുത്തെ സാധാരണക്കാര്‍ക്ക് ചികിത്സയ്ക്കായി ഒരു ക്ലിനിക്ക് പണിയണമെന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പറഞ്ഞിരുന്നു. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടില്‍ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാന്‍ ഡോ. വന്ദനയ്ക്കു താല്‍പര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടെ പണിയുന്ന ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.

TAGS : |
SUMMARY : The money reserved for the wedding goes to the clinic; Dr. The clinic is preparing for Vandana's memory


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!