ലോക്സഭയില്‍ സാമ്പത്തിക സര്‍വ്വേ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ

ബജറ്റിന് ഒരു ദിവസം മുമ്പ് സാമ്പത്തിക സർവ്വേ ലോക്സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക സർവ്വേ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനമാണ്. ഇത് തയ്യാറാക്കുന്നത് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം ആണ്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ മാർഗ നിർദേശപ്രകാരമാണ് ഇത് തയ്യാറാക്കുന്നത്.
ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ് നില കൊള്ളുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 6.5 മുതല്‍ 7 ശതമാനം വരെ മൊത്ത ആഭ്യന്തര ഉല്‍പാദനം അടുത്ത വര്‍ഷം രാജ്യത്ത് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ലോക്സഭയില്‍ സാമ്പത്തിക സർവേ മേശപ്പുറത്ത് വച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
2024-25 ലെ കേന്ദ്ര ബജറ്റില്‍ ധനക്കമ്മി, വളർച്ചയ്ക്കുള്ള മൂലധനച്ചെലവ്, സാമൂഹിക ചെലവുകള്‍ എന്നിവ സന്തുലിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉയർന്ന ബജറ്റ് വിഹിതമുണ്ടാകും. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വേ, പ്രതിരോധം, പുനരുപയോഗിക്കാവുന്ന/ശുദ്ധ ഊർജം എന്നിവയിലും വലിയ നിക്ഷേപം പ്രതീക്ഷിക്കാം.
2020നേക്കാള്‍ 20 ശതമാനം വളർച്ച 2024ല്‍ കൈവരിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടില്‍ പറയുന്നു. നാളെയാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തേയും നിർമല സീതാരാമൻ്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയാണ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു.
TAGS : NIRMALA SITHARAMAN | BUDGET
SUMMARY : Finance Minister Nirmala Sitharaman presented the economic survey in the Lok Sabha



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.