സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിന് അംഗീകാരം


ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വർധന വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 27.5 ശതമാനം വര്‍ധനവാണ് നടപ്പാക്കുക. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും. കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ.സുധാകര്‍ റാവു ചെയര്‍മാനായ ശമ്പള കമ്മീഷനാണ് വര്‍ധനവിന് ശുപാര്‍ശ ചെയ്തിരുന്നത്. 12 ലക്ഷം ജീവനക്കാര്‍ക്ക് പുതിയ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.

ഇതോടെ അടുത്ത മാസം മുതല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 27,000 രൂപയാകും. നിലവില്‍ ഇത് 17,000 ആയിരുന്നു. വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് 27.5 ശതമാനം വരെ വര്‍ധനവാണ് നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാകും നടപടി. ശമ്പള പരിഷ്‌കരണത്തിലൂടെ 17,400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 7.400 കോടി ശമ്പളത്തിനും 3,700 കോടി പെന്‍ഷനുമാണ്.

TAGS: |
SUMMARY: Karnataka govt to announce pay hike for over 7 lakh state employees


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!