മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസടക്കം ഗള്‍ഫിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കര്‍ണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് അബുദാബിയിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് കൂടി ഗുണം കിട്ടുന്നതാണ് പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസുകള്‍.
ഓഗസ്റ്റ് ഒമ്പത് മുതല്‍ മംഗളൂരുവില്‍ നിന്നുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കും. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് പുതിയ സര്‍വീസ് പ്രയോജനം നല്‍കും.
തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് 10 മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുക.
പുതിയ 3 സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ അബുദാബി സെക്ടറിലേക്ക് ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 89 ആയി ഉയരും. നേരത്തെ ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ വീതം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള വിമാനം ഓഗസ്റ്റ് ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കും.
TAGS : GULF | INDIGO FLIGHT | MANGALURU
SUMMARY : IndiGo has announced three new services to the Gulf, including a daily service from Mangalore



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.