കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളില്‍


ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 10,11 തിയ്യതികളില്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും.

പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോ ആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര) ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. 5 മുതല്‍ 22 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും.

കര്‍ണാടകയുടെ എല്ലാഭാഗത്തുനിന്നുമുള്ള കലാകാരന്മാര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തിരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരൻ എന്നിവര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്ത് 3 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ :+91 87926 87607, +91 88676 80135, +91 90363 39194

TAGS :
SUMMARY : Karnataka State Youth Festival on 10th and 11th August


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!