പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാന തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാ എംപിമാരായ വി. ശിവദാസിനും എഎ റഹീമിനുമാണ് ‘സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടനയുടെ പേരിൽ സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സന്ദേശം.
ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. അവരുടെ കണ്ണും കാതും തുറക്കാനാണിത്. ഇതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണം' എംപിമാർ ഉടൻ ഡൽഹി പോലീസിൽ വിവരം അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടങ്ങി. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
TAGS : TERRORIST | BOMB THREAT | PARLIAMENT
SUMMARY : Khalistan terrorists threaten to bomb Parliament.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.