മമത സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തിട്ടില്ല, പറയുന്നത് കള്ളം; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് ‘മ്യൂട്ട്' ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
#WATCH | On West Bengal CM Mamata Banerjee's allegations, Union Finance Minister Nirmala Sitharaman says, "CM Mamata Banerjee attended the Niti Aayog meeting. We all heard her. Every CM was given the allotted time and that was displayed on the screen which was present before… pic.twitter.com/IxnO4NXj8l
— ANI (@ANI) July 27, 2024
നീതി ആയോഗ് യോഗത്തില്‍ മമത പങ്കെടുത്തിരുന്നു. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമാണ് മമത സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ നേരത്തെ മടങ്ങണം എന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് അവര്‍ ഏഴാമതായി സംസാരിക്കുകയായിരുന്നു. മൈക്ക് ഓഫ് ചെയ്തുവെന്ന മാധ്യമങ്ങല്‍ക്ക് മുമ്പില്‍ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്. സത്യം പറയാന്‍ മമത തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കൃത്യമായ സമയം അനുവദിച്ചിരുന്നെന്നും അത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും യോഗം ബഹിഷ്‌കരിച്ചു. അതേ സമയം എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല.
TAGS : NIRMALA SITHARAMAN | MAMATA BANERJEE | NITI AYOG
SUMMARY : Mamata did not turn off the mic while speaking, it is a lie; Nirmala Sitharaman



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.