പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് ഏരിയ നിർബന്ധമാക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിർമിക്കുന്ന എല്ലാ വീടുകൾക്കും പാർക്കിങ് നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 28.59 ലക്ഷം പാർക്കിംഗ് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി. നിയമസഭ സമ്മേളനത്തിൽ സംസാരിക്കാവേയണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാർക്കിംഗ് നിയമം ലംഘിച്ചതിന് 2022ൽ 12,07,651 കേസുകളും 2023ൽ 11,30,855 കേസുകളും 2024 ജൂൺ വരെ 5,21,326 കേസുകളും രജിസ്റ്റർ ചെയ്തു. 2022ൽ 20.84 കോടി രൂപയും, 2023ൽ 37.3 കോടി, 2024 ജൂൺ വരെ 5.97 കോടി രൂപയുമാണ് ഇതിനെതിരെ പിഴ ഈടാക്കിയത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്‌ക്കൊപ്പം കൃത്യമായ പാർക്കിംഗ് നയത്തിൻ്റെയും നിയന്ത്രണ സംവിധാനത്തിൻ്റെയും അഭാവമാണ് വ്യാപകമായ നിയമ ലംഘനത്തിന് കാരണമെന്ന് പരമേശ്വര പറഞ്ഞു. ബെംഗളൂരുവിലെ 1,194 റോഡുകൾ നോ പാർക്കിംഗ് സോണുകളാണ്. പിഴ ചുമത്തിയാൽ മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ശാശ്വത പരിഹാരം കാണാൻ വിവിധ ഏജൻസികൾ തമ്മിൽ ചർച്ച നടത്തേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.
TAGS: BENGALURU | PARKING
SUMMARY: With 28 lakh violations in Bengaluru since 2022, minister calls for mandatory parking spaces at new homes



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.