ലോക കായികമാമാങ്കത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മുതൽ


പാരീസ് : ലോക കായികമാമാങ്കത്തിന്‍റെ അലയൊലികൾ ഫാഷൻ തലസ്ഥാനമായ പാരീസിൽ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം. 1900,1924 വർഷങ്ങളില്‍ പാരീസിൽ ഒളിമ്പിക്സ് നടന്നിരുന്നു. നൂറ്റാണ്ടിന് ശേഷം വിരുന്നത്തുന്ന ലോകമേളയെ വിസ്മയകാഴ്ചകള്‍ ഒരുക്കി സ്വീകരിക്കുകയാണ് പാരിസ്. ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയിൽ, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്‌മയം തീർക്കുന്നത്. സെൻ നദിയിൽ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച് പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങൾ നീങ്ങും.

നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്പിക് ദീപം തെളിക്കൽ ഉൾപ്പെടെയുള്ള ഉദ്ഘാടന പരിപാടികൾ.  മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെറ്ററൻ ടേബിൾ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി.വി. സിന്ധുവുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തുന്നത്.

TAGS :
SUMMARY : Olympics Begins Today; The opening ceremony is from 11 PM IST tonight


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!