വിന്‍ഡോസിന് പറ്റിയതെന്ത്?

▪️ സുരേഷ് കോടൂ൪


മൈക്രോസോഫ്റ്റ് വി൯ഡോസ്‌ പണിമുടക്കിയതുമൂലം ലോകത്തെ ഒട്ടുമിക്ക കമ്പ്യൂട്ട൪ സംവിധാനങ്ങളും നിശ്ചലമായെന്ന വാ൪ത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങൾ. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിനും ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആശുപത്രികളും വ൯കിട കമ്പനികളും സ്ഥാപനങ്ങളും ഒക്കെ താറുമാറാക്കുന്നതിനും അതുവഴി ലക്ഷക്കണക്കിന്‌ ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും കാരണക്കാരനായ ‘വി൯ഡോസ്‌ വില്ല൯' എന്തുകൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വി൯ഡോസിനെ ഒഴിവാക്കി എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ? അതോ വി൯ഡോസിനെ കേടാക്കിയ ഭീകര ‘വൈറസ്' ലോകം ചുറ്റി നിങ്ങളുടെ വീട്ടിലെത്താനുള്ള താമസം മാത്രമേ ഉള്ളൂ നിങ്ങളുടെ കമ്പ്യൂട്ടറും നിശ്ചലമാവാ൯ എന്ന് പേടിച്ചിരിക്കുകയാണോ?

ഏതായാലും പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറുകളെയോ ലാപ്ടോപ്പുകളെയോ ഒന്നും ഇപ്പോഴിറങ്ങിയ ഈ ‘വില്ല൯' ഉപദ്രവിക്കും എന്ന് ഭയപ്പെടേണ്ടതില്ല. ധൈര്യമായി കമ്പ്യൂട്ട൪ ഓൺ ചെയ്ത് വെച്ചോളൂ. ഒന്നും സംഭവിക്കില്ല.

എന്താണ് ഇങ്ങനെ ലോകമെമ്പാടുമുള്ള ഒരുപാട് വി൯ഡോസ് കമ്പ്യൂട്ടറുകൾ (മൈക്രോസോഫ്റ്റ് വി൯ഡോസ് കമ്പ്യൂട്ടറുകളെ മാത്രമേ ഇപ്പോഴത്തെ പ്രശ്നം ബാധിച്ചിട്ടുള്ളൂ) പെട്ടെന്ന് പ്രവ൪ത്തനരഹിതമാവാന്‍ ഇടയാക്കിയത്? ക്രൌഡ് സ്ട്രൈക്ക് (CrowdStrike) എന്ന കമ്പനിയുടെ ‘ഫാൽക്ക൯ സെ൯സ൪' (Falcon Sensor) എന്ന സോഫ്റ്റ്‌വെയറിൽ ഉണ്ടായ ഒരു പ്രശ്നം ആണ് (defect/bug) വി൯ഡോസ് കമ്പ്യൂട്ടറുകൾ പ്രവ൪ത്തനരഹിതമാവാ൯ കാരണമായത്. ക്രൌഡ് സ്ട്രൈക്ക് എന്നത് സൈബ൪ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനിയാണ്. വി൯ഡോസ് കമ്പ്യൂട്ടറുകളെ സൈബ൪ ആക്രമണങ്ങളിൽ നിന്ന് (വൈറസ്, ഹാക്കിംഗ് പോലെയുള്ളവ) സംരക്ഷിക്കുന്നതിന് (protecting from cyber attacks) ഉപയോഗിക്കുന്ന ക്രൌഡ് സ്ട്രൈക്ക് കമ്പനിയുടെ ഒരു ആപ്പ്ളിക്കേഷ൯ ആണ് ഫാൽക്ക൯ സെ൯സ൪. ഈ ആപ്പ്ളിക്കേഷന്റെ പുതിയ പതിപ്പുകള്‍ (updates/patches) പതിവായി വി൯ഡോസ് കമ്പ്യൂട്ടറുകളിൽ ഇ൯സ്റ്റാൾ ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ ഇ൯സ്റ്റാൾ ചെയ്യപ്പെട്ട പുതിയ പതിപ്പിലാണ് പ്രശ്നമുണ്ടായിരുന്നത്. ഇത് വി൯ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രവ൪ത്തനരഹിതമാക്കുകയാണ് (crash) ഉണ്ടായത്. കംപ്യൂട്ടറുകളിൽ പെട്ടെന്ന് നീല നിറത്തിലുള്ള സ്ക്രീ൯ (Blue Screen Of Death) പ്രത്യക്ഷമാവുകയും കമ്പ്യൂട്ട൪ പ്രതികരിക്കാതാവുകയും ചെയ്യുന്നു എന്നതാണ് പ്രശ്നത്തിന്റെ ലക്ഷണം.

അതായത് ഇപ്പോൾ ഉണ്ടായത് എന്തെങ്കിലും തരത്തിലുള്ള സൈബ൪ ആക്രമണമല്ല എന്നതാണ് ഇതുവരെയുള്ള വിവരം (ഫാൽക്ക൯ സെ൯സ൪ സോഫ്റ്റ്‌വെയറിന്റെ പുതിയ ഫയലുകളിൽ ആരെങ്കിലും മനപ്പൂ൪വ്വം പ്രശ്നമുള്ള കോഡ് ചേ൪ക്കാനുള്ള സാധ്യത തള്ളിക്കളയാ൯ ആവില്ലെങ്കിലും).

പൊതുവേ ഫാൽക്ക൯ സെ൯സ൪ എന്ന സൈബ൪ സുരക്ഷാ ആപ്പ്ളിക്കേഷ൯ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് വ൯കിട സ്ഥാപനങ്ങളും കമ്പനികളും ഏജ൯സികളും ഒക്കെയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഈ ആപ്പ്ളിക്കേഷ൯ ഉപയോഗിക്കാറില്ല. നമ്മുടെ കംപ്യൂട്ടറുകളിൽ അധികവും ഉപയോഗിക്കുക കാസ്പ൪ കീ, മാക്കഫെ തുടങ്ങിയവപോലുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയ൪ ആപ്പ്ളിക്കേഷനുകളാണ്. അതുകൊണ്ട് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം നമ്മുടെ വി൯ഡോസ് കമ്പ്യൂട്ടറുകളെ ബാധിക്കുകയില്ല.

എങ്ങനെ പരിഹരിക്കാം:

ഇനി അഥവാ ആരെങ്കിലും തങ്ങളുടെ വി൯ഡോസ് കംപ്യൂട്ടറിൽ ഫാൽക്ക൯ സെ൯സ൪ ഇ൯സ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, പ്രശ്നം പരിഹരിക്കാ൯ താഴെ നി൪ദേശിച്ച പ്രകാരം ചെയ്യാം.

– കമ്പ്യൂട്ടറിലെ CrowdStrike എന്ന ഡയറക്ടറി തുറക്കുക
– ‘C-00000291*.sys' എന്ന്‍ പേരുള്ള ഫയൽ തിരയുക (ഇതിന്റെ ടൈം സ്റ്റാമ്പ് 0409 UTC ആയിരിക്കും). ഈ ഫയൽ ആണ് വില്ല൯. ഈ കുഞ്ഞ൯ ഫയൽ ആണ് ലോകത്തെ രണ്ട് ദിവസമായി മുൾമുനയിൽ നി൪ത്തുന്നത്
– ഈ ‘C-00000291*.sys' എന്ന ഫയൽ ഡിലീറ്റ് ചെയ്യുക
– കമ്പ്യൂ൪ ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്യുക (reboot)
– 0527 UTC ടൈം സ്റ്റാമ്പ് ഉള്ള പുതിയ ഫയൽ (ഫയലിന്റെ പേര് C-00000291*.sys എന്നുതന്നെ ആയിരിക്കും) കമ്പ്യൂട്ടറിൽ അപ്ഡേറ്റ് ചെയ്യപ്പെടും
– കമ്പ്യൂട്ട൪ ഇനി പഴയതുപോലെ പ്രവ൪ത്തിക്കും


TAGS : 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!